സൗദി രാജകുമാരന്‍മാരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി | Oneindia Malayalam

2017-12-04 378

Saudi Arabia News
അഴിമതിയുടെ പേരില്‍ സൗദിയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വന്‍തോതില്‍ പണം കുമുഞ്ഞുകൂടിയെന്നും സംശയകരമായ ഇടപാടുകള്‍ നടന്നുവെന്നും സ്വിസ് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചില വിദേശരാജ്യങ്ങളോട് സൗദി രാജകുമാരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് വിശദീകരണ റിപ്പോര്‍ട്ട് ഭരണകൂടം തേടിയിട്ടുണ്ട്. തുടര്‍ന്നാണ് ജിസിസി രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടന്നത്. സ്വിറ്റ്‌സര്‍ലാന്റ് വിവരങ്ങള്‍ ഇതുവരെ സൗദി ഭരണകൂടത്തിന് കൈമാറിയിട്ടില്ല. ബാങ്ക് അക്കൗണ്ടുകളിലെ ക്രമക്കേടുകള്‍ പരിശോധിക്കുന്ന സ്വിറ്റ്‌സര്‍ലാന്റ് പോലീസിന്റെ ഒരു വിഭാഗമാണ് സ്വിസ് മണി ലോണ്ടറിങ് റിപ്പോര്‍ട്ടിങ് ഓഫീസ്. സ്വിസ് ബാങ്കുകള്‍ ഈ ഓഫീസിനാണ് സൗദി രാജകുമാരന്‍മാരുടെ വിവരങ്ങള്‍ കൈമാറിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംശയകരമായ നിരവധി ഇടപാടുകള്‍ രാജകുമാരന്‍മാരുടെ അക്കൗണ്ടുകള്‍ വഴി നടന്നിട്ടുണ്ട്.

Videos similaires